ഗുരുവായൂരപ്പൻ കോളജ്​ പൂർവ വിദ്യാർഥികളുടെ കുടുംബസംഗമം

മനാമ: ബഹ്‌റൈനിലെ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥി കൂട്ടായ്​മയുടെ കുടുംബസംഗമം മനാമ പാ പ്പിലോൺ പാർട്ടി ഹാളിൽ നടന്നു. ജനറൽ സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു. ചെയർമാൻ പ്രജി കൂട്ടായ്​മയുടെ പ്രവർത്തനങ്ങളെക്കുറിച്ച്​ സംസാരിച്ചു. കോളജിൽ ഇപ്പോൾ പഠിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സ്​കോളർഷിപ്പ്​ പദ്ധതിയും വിശദീകരിച്ചു.

സംഗീതജ്​ഞനും സംരംഭകനുമായ സാലസ് വിൽസൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഒപ്പന, മാപ്പിളപ്പാട്ട് മ ത്സരങ്ങളിൽ പൂർവവിദ്യാർഥി സംഘടനക്കുവേണ്ടി വേണ്ടി ഒന്നും രണ്ടും സ്ഥാനം നേടിയ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഗാനമേള, നൃത്ത-നൃത്യങ്ങൾ, വിനോദ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ നടന്നു.ഫൈൻ ആർട്​സ്​ സെക്രട്ടറി ജെസ്‌ലി, ജനറൽ ക്യാപ്റ്റൻ ജിജു എന്നിവർ നേതൃത്വം നൽകി. നൂറോളംപേർ പങ്കെടുത്തു.

Tags:    
News Summary - college kudumba sangamam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.