മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം സംഘടിപ്പിക്കുന്ന (ബി.കെ.എസ്.എഫ്) ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ടൂബ്ലിയിൽ തുടക്കമായി.
ഒരു സ്വദേശി വനിത നൽകിയ റമദാൻ കിറ്റുകൾ വിതരണം ചെയ്താണ് റിലീഫ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ചടങ്ങിൽ രക്ഷധികാരി ബഷീർ അമ്പലായി, ഉപദേശക സമിതി അംഗം നജീബ് കടലായി, ഫസലുൽ ഹഖ്, വളന്റിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, മനോജ് വടകര, ലത്തീഫ് മരക്കാട്ട്, ഗംഗൻ തൃക്കരിപ്പൂർ, മുസ്തഫ അസീൽ, കാസിം പാടത്തകായിൽ, മണിക്കുട്ടൻ, നുബിൻ അൻസാരി, സൈനൽ, മൻസൂർ, സലീം നമ്പ്ര, സുഭാഷ് അങ്ങാടിക്കൽ, ഇല്യാസ് എന്നിവർ നേതൃത്വം നൽകി. സഹായത്തിന് അർഹരായവർക്ക് 33175531 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.