മനാമ: വ്യാജ എൻജിൻ ഓയിൽ ഉൽപന്നങ്ങൾ വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
ലൈസൻസില്ലാതെയായിരുന്നു വിൽപന. ഉൽപന്നങ്ങളിൽ വ്യാജ ഡേറ്റയും യഥാർഥ കമ്പനികളുടെ വ്യാജ വ്യാപാര മുദ്രകളും നിരവധി കമ്പനികളുടെ വ്യാജ വ്യാപാര മുദ്രകളുള്ള എൻജിൻ ഓയിൽ ഉൽപന്നങ്ങളും പിടിച്ചെടുത്തവയിൽപെടുന്നു. ഈ ഉൽപന്നങ്ങളുടെ 96 ബോക്സുകളാണ് പിടിച്ചെടുത്തത്. ഇതു കൊണ്ടുപോയ വാഹനവും കണ്ടുകെട്ടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഉൽപന്നങ്ങൾ അംഗീകൃത ലബോറട്ടറികളിൽ പരിശോധനക്ക് വിധേയമാക്കിയതായി ഡയറക്ടറേറ്റ് വ്യക്തമാക്കി. വ്യാജമാണെന്നും സ്ഥിരീകരിച്ചു. ഇത്തരം വ്യാജ ഉൽപന്നങ്ങളുടെ വിപണനവും വിൽപനയും സംബന്ധിച്ച് അറിവ് ലഭിച്ചാൽ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റിന്റെ ഇ-മെയിലായ Inspection@moic.gov. bh വഴി അറിയിക്കാം. അല്ലെങ്കിൽ 17111225 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. നിർദേശങ്ങൾക്കും പരാതികൾക്കുമുള്ള ദേശീയ സംവിധാനം ‘തവാസുൽ’ വഴിയും അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.