മനാമ: സമാധാനത്തിനും സഹിഷ്ണുതക്കും സഹവർത്തിത്വത്തിനുമുള്ള ബഹ്റൈെന്റ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി. ഐക്യരാഷ്ട്ര സഭയുടെ 77ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശം ഉയർത്തിപ്പിടിക്കാനും സുസ്ഥിര വികസനത്തെ പിന്തുണക്കാനും മനുഷ്യരാശിക്ക് നന്മ ചെയ്യാനും ബഹ്റൈൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും ലോകത്തെ സംഘർഷങ്ങൾ പരിഹരിക്കാൻ അദ്ദേഹം യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് ആഹ്വാനംചെയ്തു.
മേഖലയിലും അന്താരാഷ്ട്രതലത്തിലുമുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ഏകമാർഗം ഐക്യരാഷ്ട്ര സഭയുടെ തത്ത്വങ്ങളോട് ചേർന്നുനിൽക്കുക എന്നതാണെന്ന് ബഹ്റൈൻ വിശ്വസിക്കുന്നു.
ദ്വിരാഷ്ട്ര പരിഹാര മാർഗത്തിെന്റയും അറബ് സമാധാന ഉച്ചകോടിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ഫലസ്തീൻ-ഇസ്രായേൽ സംഘർഷം ഒത്തുതീർക്കുകയാണ് മിഡിലീസ്റ്റിൽ സമാധാനം കൊണ്ടുവരാനുള്ള മാർഗം.
കൂട്ടായ പ്രവർത്തനത്തിലൂടെ പ്രതിസന്ധികളെ എങ്ങനെ നേട്ടമാക്കാൻ ബഹ്റൈന്‍ കഴിഞ്ഞു എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കോവിഡ് -19 മഹാമാരിയുടെ വെല്ലുവിളികൾ വിജയകരമായി തരണംചെയ്യാൻ ബഹ്റൈന്‍ സാധിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സൗജന്യ ചികിത്സയും പ്രതിരോധ കുത്തിവെപ്പും നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.