ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന സമൂഹ ചിത്രരചന

സമൂഹ ചിത്രരചനയും ചിത്രപ്രദർശനവും ശ്രദ്ധേയമായി

മനാമ: ബഹ്റൈൻ കേരളീയ സമാജം പുസ്തകമേളയുടെ ഭാഗമായി സമാജം ചിത്രകലാ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ശ്രദ്ധേയമായി. ചിത്ര പ്രദർശനത്തോടനുബന്ധിച്ച് സമൂഹ ചിത്രരചനയും നടത്തിയിരുന്നു. പുസ്തകോത്സവത്തിലുള്ള പുസ്തകങ്ങളുടെ ആശയങ്ങളാണ് സമൂഹ ചിത്രരചനയിൽ ഉൾപ്പെടുത്തിയത്.

മലയാളികൾക്ക് പുറമെ ബഹ്‌റൈനി, ഉത്തരേന്ത്യൻ കലാകാരന്മാരും സമൂഹ ചിത്രരചനയിലും പ്രദർശനത്തിലും പ​ങ്കെടുത്തു. ഇവരുടെ തന്നെ പ്രശസ്തമായ ചിത്രങ്ങളും കരകൗശല വസ്തുക്കളും എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രപ്രദർശനം ബുധനാഴ്ച സമാപിക്കും.


തുടർന്ന് സമാജം ഫോട്ടോഗ്രാഫി ക്ലബി​െന്റ ആഭിമുഖ്യത്തിലുള്ള ഫോട്ടോ പ്രദർശനത്തിന് തുടക്കമാകും. ഫോട്ടോഗ്രാഫി ക്ലബ്ബ് കുട്ടികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് 17 വരെ ഫോട്ടോകൾ നൽകാം.

Tags:    
News Summary - Community painting and painting became prominent in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.