മനാമ: ബഹ്റൈൻ മുൻ പ്രവാസിയും തുറയൂർ സാന്ത്വനം പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായിരുന്ന കുറുക്കൻ കുന്നുമ്മൽ വേണുവിെൻറ നിര്യാണത്തിൽ സാന്ത്വനം ബഹ്റൈൻ ചാപ്റ്റർ അനുശോചിച്ചു. അർബുദം, പക്ഷാഘാതം പോലുള്ള രോഗങ്ങൾ പിടിപെട്ടവരെ സഹായിക്കുന്നതിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മനുഷ്യസ്നേഹിയെയാണ് വേണുവിെൻറ മരണത്തിലൂടെ നഷ്ടമായതെന്ന് ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
38 വർഷം ബഹ്റൈനിലുണ്ടായിരുന്ന വേണു മുഹറഖിൽ ടെയ്ലറിങ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: രേണുക. മക്കൾ: ജിഷ്ണു, ജിതിൻ.അനുശോചന യോഗത്തിൽ പുളിയങ്കോട്ട് കരീം, എൻ. റഹൂഫ്, എ.കെ. അബ്ദുറഹ്മാൻ, എം.ടി. അഷ്റഫ്, കുഞ്ഞിക്കണ്ണൻ, വി.കെ.കെ. മുനീർ, പി.കെ. ഹരീഷ്, രാജൻ മലോൽ, അബ്ബാസ്, പി.ടി. അബ്ദുല്ല, രാമകൃഷ്ണൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.