മനാമ: കാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് ഇഫ്താർ കിറ്റുകളും ഭക്ഷ്യവസ്തുക്കളും 30 ദിവസവും അർഹർക്ക് എത്തിച്ച് നൽകാൻ മുൻനിരയിലുണ്ടായിരുന്ന ബി.കെ.എസ്.എഫ് വളൻറിയർമാരെ കാപിറ്റൽ ഗവർണറേറ്റ് അഭിനന്ദിച്ചു.
ചടങ്ങിൽ ഗവർണറേറ്റ് പ്രതിനിധികളായ യൂസുഫ് ലോറി, ആൻറണി പൗലോസ് തുടങ്ങിയവർ ബി.കെ.എസ്.എഫിെൻറ സേവനങ്ങളെ പ്രകീർത്തിച്ചു.
കാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് ഉപദേശക സമിതി അംഗം നജീബ് കടലായി പറഞ്ഞു. ചടങ്ങിൽ രക്ഷാധികാരി ബഷീർ അമ്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, വളൻറിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, നുബിൻ അൻസാരി, നൗഷാദ് പൂനൂർ, മുസ്തഫ അസീൽ, ഗംഗൻ തൃക്കരിപ്പൂർ, മണിക്കുട്ടൻ, സൈനൽ, നൗഫൽ വയനാട്, മുനീർ, ജംഷിത്ത്, സലീം നംബ്ര, മൻസൂർ, കാസിം പാടത്തകായിൽ, നജീബ് കണ്ണൂർ, ജലീൽ എന്നിവർ സംബന്ധിച്ചു. ആർട്ടിസ്റ്റ് സജീഷ് പന്തളം ആലിലയിൽ തീർത്ത ഉപഹാരം യൂസുഫ് ലോറിക്ക് സമ്മാനിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഈദ് വിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.