ര​ജ​ത​ജൂ​ബി​ലി വേ​ള​യി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന് ആ​ശം​സ​ക​ൾ -അ​ലി ഹ​സ​ൻ

ഗ​ൾ​ഫ് മാ​ധ്യ​മം ദി​ന​പ​ത്രം ബ​ഹ്റൈ​നി​ൽ പ്ര​സി​ദ്ധീ​ക​ര​ണ​മാ​രം​ഭി​ച്ചി​ട്ട് കാ​ൽ​നൂ​റ്റാ​ണ്ടാ​കു​ന്നു. എ​ന്നു മാ​ത്ര​മ​ല്ല ബ​ഹ്റൈ​നി​ൽ തു​ട​ങ്ങി​യ പ​ത്രം മ​റ്റു ജി.​സി.​സി​ക​ളി​ലേ​ക്കും ഘ​ട്ടം ഘ​ട്ട​മാ​യി വ്യാ​പി​ച്ചു.

ഇ​ന്ന് എ​ല്ലാ ജി.​സി.​സി​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ ദി​ന​പ​ത്ര​മെ​ന്ന ബ​ഹു​മ​തി​യും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന് മാ​ത്രം സ്വ​ന്ത​മാ​ണ്. വ​ള​ർ​ച്ച​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ക​യാ​ണ്. ആ​ധി​കാ​രി​ക​വും സ​ത്യ​സ​ന്ധ​വും വി​ശ്വ​സ​നീ​യ​വു​മാ​യ വാ​ർ​ത്ത​ക​ളാ​ണ് ഗ​ൾ​ഫ്മാ​ധ്യ​മ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഈ ​പ​ത്രം പ്ര​സി​ദ്ധീ​ക​ര​ണ​മാ​രം​ഭി​ച്ച നാ​ൾ മു​ത​ലു​ള്ള ബ​ന്ധ​മാ​ണ് എ​നി​ക്ക് അ​തി​നോ​ടു​ള്ള​ത്.

നാ​ട്ടി​ലെ വി​ശേ​ഷ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ബ​ഹ്റൈ​നി​ലെ വാ​ർ​ത്ത​ക​ളും ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ വാ​ർ​ത്ത​ക​ളും അ​റി​യാ​ൻ ഈ ​പ​ത്രം സ​ഹാ​യ​ക​ര​മാ​ണ്. ഈ ​നാ​ടി​ന്റെ വി​ക​സ​ന​ത്തോ​ടൊ​പ്പം എ​ന്നും എ​ക്കാ​ല​വും ഗ​ൾ​ഫ് മാ​ധ്യ​മ​മു​ണ്ട്.


അ​ലി ഹ​സ​ൻ (ചെ​യ​ർ​മാ​ൻ, അ​ലി വെ​ഞ്ച്വ​ർ ഇ​ന്‍റർ​നാ​ഷ​ന​ൽ ഗ്രൂ​പ്)

രാ​ജ്യ​ത്തി​ന്റെ ന​യ​ങ്ങ​ളും നി​യ​മ​ങ്ങ​ളും മ​ന​സ്സി​ലാ​ക്കാ​ൻ പ്ര​വാ​സി​ക​ളെ അ​ത് സ​ഹാ​യി​ക്കു​ന്നു. തൊ​ഴി​ൽ നി​യ​മം, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​ബ​ന്ധി​ച്ച അ​റി​വു​ക​ൾ, കാ​യി​ക വാ​ർ​ത്ത​ക​ൾ അ​ങ്ങ​നെ എ​ല്ലാ​വി​ധ വി​ജ്ഞാ​ന​വും ന​ൽ​കു​ന്ന ഒ​രു സാ​ഗ​ര​മാ​ണ് ഈ ​പ​ത്രം എ​ന്നു പ​റ​യു​ന്ന​ത് അ​തി​ശ​യോ​ക്തി​പ​ര​മാ​യി​രി​ക്കു​ക​യി​ല്ല. പ്ര​വാ​സി​ക​ളു​ടെ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കാ​നും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന് ക​ഴി​യു​ന്നു.

സാ​​ങ്കേ​തി​ക​വി​ദ്യ വ​ള​രെ​യ​ധി​കം പു​രോ​ഗ​മി​ച്ച ഈ ​കാ​ല​ത്തും നൂ​ത​ന​മാ​യ സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി നി​ല​കൊ​ള്ളാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. വ​ള​ർ​ച്ച​യു​ടെ ഗി​രി​ശ്രൃം​ഗ​ങ്ങ​ൾ ഇ​നി​യും ക​യ​റാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നു.

Tags:    
News Summary - Congratulations to 'Gulf Madhyamam' on its Silver Jubilee - Ali Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.