മനാമ: ബഹ്റൈനിലെത്തിയ റഷ്യൻ ഫെഡറൽ അസംബ്ലി സംഘം ശൂറ കൗൺസിൽ സന്ദർശിച്ചു. ബഹ്റൈനും റഷ്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കാൻ പരസ്പര സന്ദർശനം വഴിവെക്കുമെന്ന് സംഘത്തെ സ്വീകരിച്ച് ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ് പറഞ്ഞു. അസംബ്ലി അധ്യക്ഷ വലൻറീന മാറ്റ്വിയെൻകോയുടെ നേതൃത്വത്തിലുള്ള സംഘം ശൂറ കൗൺസിൽ യോഗം വീക്ഷിച്ചു. പരസ്പര സഹകരണത്തിനുള്ള സാധ്യത ചർച്ച ചെയ്തു.
റഷ്യൻ അസംബ്ലി സംഘത്തെ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് സൈനൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ മേഖലകളിൽ സഹകരണത്തിനുള്ള കരാറിൽ ഒപ്പുവെച്ചു. റഷ്യയും ബഹ്റൈനും തമ്മിെല ബന്ധം വിവിധ മേഖലകളിൽ വളരെ ശക്തമായി തുടരുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.