മനാമ: അമേരിക്കയുമായി സൈനിക, പ്രതിരോധ മേഖലകളിലടക്കം സഹകരണം ശക്തമാക്കാൻ ബഹ്റൈൻ ആഗ്രഹിക്കുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. യു.എസ് സെൻട്രൽ കമാൻഡ് മേധാവി ലഫ്. ജനറൽ മൈക്കൽ കൊറീലയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വലിയ പങ്കാണ് അമേരിക്ക നിർവഹിച്ചു കൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞു. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നഈമി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.