മനാമ: കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 വാക്സിൻ നൽകുന്നത് തുടരുന്നു. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം ഉറപ്പാക്കുന്നതിെൻറ ഭാഗമായി നവംബർ മൂന്നിനാണ് രാജ്യത്ത് കോവിഡ് വാക്സിൻ നൽകാൻ തുടങ്ങിയത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകാൻ അനുമതി നൽകിയത്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ് ചീഫ് െറസിഡൻറ് ഡോ. പി.വി. ചെറിയാൻ തിങ്കളാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചു. രണ്ട് ഡോസ് വാക്സിനാണ് ഒരാൾക്ക് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നൽകും. 49 ദിവസമാണ് നിരീക്ഷണ കാലയളവ്. ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് വാക്സിൻ നൽകുന്നതിന് സൗകര്യം ഒരുക്കിയത്.
യു.എ.ഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് ബഹ്റൈനിൽ വാക്സിൻ ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ അറിയിച്ചിരുന്നു. കോവിഡ് -19 വാക്സിെൻറ മൂന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണം ബഹ്റൈനിൽ നടത്തിയിരുന്നു. 7700 സന്നദ്ധ പ്രവർത്തകരാണ് ഇതിൽ പെങ്കടുത്തത്. ചൈനയിൽ നേരത്തേ നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് ബഹ്റൈനിൽ വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയത്.ആരോഗ്യ മന്ത്രാലയത്തിെൻറയും മെഡിക്കൽ സംഘത്തിെൻറയും കർശനമായ മേൽനോട്ടത്തിലായിരിക്കും വാക്സിൻ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.