മനാമ: കോവിഡ് സമ്പർക്ക ശൃംഖല കണ്ടെത്തുന്നതിന് ആവിഷ്കരിച്ച ‘ബി അവെയർ ബഹ്റൈൻ’ ആപ് കൂടുതൽ സവിശേഷതകളോടെ പരിഷ്കരിച്ചു. രോഗം ബാധിച്ചയാളുമായി സമ്പർക്കത്തില െത്തിയാൽ ആപ് പുഷ് നോട്ടിഫിക്കേഷനും എസ്.എം.എസ് സന്ദേശവും അയക്കുന്നതാണ് പുതിയ സവിശേഷത. ഇങ്ങനെയുള്ളവർ ഉടൻ പരിശോധനക്ക് വിധേയരാകണമെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം. കഴിഞ്ഞമാസം ഒടുവിൽ പുറത്തിറക്കിയ ആപ് ഇതുവരെ 2,94,516 പേരാണ് ഡൗൺലോഡ് ചെയ്തത്.
കോവിഡ് -19 നിരീക്ഷണത്തിൽ കഴിയുന്നവരെ പിന്തുടരുന്നതിന് ഇലക്ട്രോണിക് ബ്രേസ്ലെറ്റും ബഹ്റൈനിൽ അവതരിപ്പിച്ചിരുന്നു. ബി അവെയർ ആപ്പുമായി ബന്ധിപ്പിച്ചാണ് സ്മാർട്ട് ബ്രേസ്ലെറ്റ് പ്രവർത്തിക്കുന്നത്. സ്വയം നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളാണ് ഇത് ധരിക്കേണ്ടത്. ഇവർ ഫോണിെൻറ 15 മീറ്റർ പരിധിക്ക് പുറത്ത് പോയാൽ മോണിറ്ററിങ് സ്റ്റേഷനിൽ വിവരം ലഭിക്കും. സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് നിരീക്ഷണ കാലാവധി പൂർത്തിയാകുേമ്പാഴുള്ള പരിശോധന ബുക്ക് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്. കോവിഡ് പരിശോധനയുടെ ഫലവും ആപ് വഴി അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.