മനാമ: കോവിഡ് സമ്പർക്ക ശൃംഗല കണ്ടെത്തുന്നതിന് ആവിഷ്കരിച്ച ‘ബി അവെയർ’മൊബൈൽ ആപ് വഴി കണ്ടെത്തിയത് രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 1879 പേരെ. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിലെത്തിയ 1807 പേർക്ക് മുന്നറിയിപ്പ് നൽകി. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖ്വഇൗദ് ആണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇതുവരെ 545,000 പേരാണ് ആപ് ഡൗൺലോഡ് ചെയ്തത്. 343,072 പേർ രജിസ്റ്റർ ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ അവബോധമാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ വീട്ടുനിരീക്ഷണത്തിലുള്ള 2,273 പേരെ ആപ് വഴി നിരീക്ഷിക്കുന്നുണ്ട്. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവരെ അണിയിക്കുന്ന ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ആപ്പുമായി ബന്ധിച്ചാണ് ഇത് സാധ്യമാക്കിയത്. ഇതുവരെ 5,123 പേരെയാണ് ഇങ്ങനെ നിരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.