മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സ്വീകരിച്ച് ചർച്ച നടത്തി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതിയാണ് മുഖ്യമായും ചർച്ചചെയ്തത്.
വിവിധ മേഖലകളിൽ പ്രിൻസ് സൽമാൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ഹമദ് രാജാവ് അഭിനന്ദിക്കുകയും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായും അദ്ദേഹം വിലയിരുത്തി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചു. കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണത്തിലുണ്ടായ വർധന ശരിയായ ദിശയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നതിന് മികച്ച തെളിവാണ്. സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമദ് രാജാവിെൻറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.