കോവിഡ്​ വ്യാപനം: ജുമുഅ നമസ്കാരം നിർത്തിവെക്കാൻ നിർദ്ദേശം

മ​സ്ക​ത്ത്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന നി​ർ​ത്തി​വെ​ക്കാ​ൻ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, മ​സ്ജി​ദു​ക​ളി​ൽ സാ​ധാ​ര​ണ പ്രാ​ർ​ഥ​ന​ക​ൾ തു​ട​രും. പ​ള്ളി​ക​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. മ​സ്ജി​ദു​ക​ളി​ൽ ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും നി​ർ​ദ്ദേ​ശി​ച്ച കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ത്തി​ലു​ണ്ട്. നി​യ​​ന്ത്ര​ണ​ങ്ങ​ൾ ജ​നു​വ​രി 23 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​യി​രി​ക്കും.

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ക്ക​ണം. ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​പേ​ർ മാ​ത്രം ജോ​ലി സ്ഥ​ല​ത്തെ​ത്തു​ക​യും ബാ​ക്കി പ​കു​തി​പേ​ർ വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യ​ണ​മെ​ന്നു​മാ​ണ് സു​പ്രീം ക​മ്മി​റ്റി നി​ർ​ദ്ദേ​ശം. സ​മ്മേ​ള​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ അ​ട​ക്കം പൊ​തു സ്വ​ഭാ​വ​മു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും മാ​റ്റി വെ​ക്ക​ണം. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ കാ​ഴ്ച​ക്കാ​രി​ല്ലാ​തെ ന​ട​ത്ത​ണം.

റ​സ്റ്റാ​റ​ൻ​റു​ക​ൾ, ക​ഫെ​ക​ൾ, ക​ട​ക​ൾ, മ​റ്റു ഹാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശ​താ​മ​നം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​ക്സി​നേ​ഷ​ൻ, സാ​മൂ​ഹി​ക അ​ക​ലം, മാ​സ്കു​ക​ൾ ധ​രി​ക്ക​ൽ തു​ട​ങ്ങി​യ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ത്തി​ലു​ണ്ട്.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ ദി​നേ​നെ​യെ​ന്നോ​ണം കു​തി​ക്കു​ന്ന പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ സു​പ്രീം ക​മ്മി​റ്റി​യു​ടെ പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ. വ്യാ​ഴാ​ഴ്​​ച 1800 ​പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 10,503 ആ​യി ഉ​യ​ർ​ന്നു. 3,18,272 ആ​ളു​ക​ൾ​ക്കാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ പി​ടി​പ്പെ​ട്ട​ത്. 3,03,644 ​പേ​ർ​ക്ക് അ​സു​ഖം ഭേ​ദ​മാ​കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച​ക്കി​ടെ 100ൽ ​അ​ധി​കം രോ​ഗി​ക​ളെ​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​മ​തൊ​രു തം​ര​ഗ​ത്തി​ലേ​ക്ക്​ രാ​ജ്യ​ത്തെ എ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ബൂ​സ്റ്റ​ർ ഡോ​സ​ട​ക്ക​മു​ള​ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ന്ന്​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ വ്യ​പ​ക​മാ​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ-​മ​ര​ണ നി​ര​ക്ക്​ കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ക​രു​തു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കി​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ​

Tags:    
News Summary - covid expansion: Proposal to suspend Friday prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.