മനാമ: കോവിഡ് കാരണം കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മലപ്പുറം ജില്ല കെ.എം.സി.സി മൂന്നാംഘട്ട റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 350ഒാളം ഭക്ഷ്യ കിറ്റുകളും 17,000ത്തിലധികം ഇഫ്താർ ഭക്ഷണവും 1000ത്തോളം ചെറിയ പെരുന്നാൾ ഭക്ഷണവും നേരത്തെ വിതരണം ചെയ്തു. മൂന്നാംഘട്ട ഭക്ഷണ കിറ്റുകളുടെ വിതരണത്തിെൻറ ഭാഗമായി 50 ഭക്ഷ്യ കിറ്റുകളാണ് മലപ്പുറം ജില്ല കമ്മിറ്റി കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയെ ഏൽപിച്ചത്.
മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ജില്ല കമ്മിറ്റിക്കു വേണ്ടി കെ.എം.സി.സി സെക്രേട്ടറിയറ്റ് അംഗം വി.എച്ച്. അബ്ദുല്ല സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന് കിറ്റുകൾ കൈമാറി. ചടങ്ങിൽ മലപ്പുറം ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അലി അക്ബർ കൈതമണ്ണ, ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ഓർഗനൈസിങ് സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി, വൈസ് പ്രസിഡൻറുമാരായ ഷാഫി കോട്ടക്കൽ, റിയാസ് ഓമാനൂർ, സെക്രട്ടറിമാരായ നൗഷാദ് മുനീർ പാണ്ടിക്കാട്, മുഹമ്മദ് മഹ്റൂഫ് ആലിങ്ങൾ, ജഷീർ ചങ്ങരംകുളം, ജില്ല കമ്മിറ്റി അംഗങ്ങളായ മുസ്തഫ മുത്തുമംഗലം, അബ്ദുറഹ്മാൻ വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.