മനാമ: ആരോഗ്യ മന്ത്രാലയം നല്കിയ സുരക്ഷ നിര്‍ദേശങ്ങള്‍ ലംഘിച്ചതിെൻറ കാരണത്താല്‍ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 16 പേര്‍ക്ക് ഇത്തരത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. സാമൂഹിക അകലം പാലിക്കല്‍, അഞ്ചില്‍ കൂടുതല്‍ പേര് ഒരുമിച്ച് കൂടാതിരിക്കല്‍ തുടങ്ങിയ പ്രസക്ത നിര്‍ദേശങ്ങള്‍ അവഗണിച്ചതിെൻറ ഫലമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തി. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായ ഇടപഴക്കമാകാം കോവിഡ് പകരാന്‍ കാരണമെന്ന് കരുതുന്നു. റമദാനില്‍ കുടുംബ സംഗമങ്ങളും മജ്ലിസുകളും ഒഴിവാക്കാനാണ് നിര്‍ദേശമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.