കോവിഡ്​: 12 മേഖലകളിലെ ജീവനക്കാർക്ക്​ സർക്കാർ ശമ്പളം നൽകും

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ട സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 12 വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ബ​ഹ്​​റൈ​നി ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ർ​ക്കാ​ർ ശ​മ്പ​ളം ന​ൽ​കും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ൻ​ഷു​റ​ൻ​സു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ ജൂ​​ൺ മു​ത​ൽ ആ​ഗ​സ്​​റ്റ്​ വ​രെ​യു​ള്ള മൂ​ന്നു​ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കു​ന്ന​ത്.

ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ജൂ​ണി​ൽ മു​ഴു​വ​ൻ ശ​മ്പ​ള​വും സ​ർ​ക്കാ​ർ ന​ൽ​കും. ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം വീ​ത​വും ശ​മ്പ​ളം സ​ർ​ക്കാ​ർ ന​ൽ​കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 10,880 ക​മ്പ​നി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും 58,298 പൗ​ര​ന്മാ​ർ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന്​ തൊ​ഴി​ൽ സാ​മൂ​ഹി​ക, ക്ഷേ​മ​മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. 60 മി​ല്യ​ൻ ദീ​നാ​റാ​ണ്​ ഇ​തി​ന്​ ചെ​ല​വ്​ വ​രു​ക.

കോ​വി​ഡ്​ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കു​ന്ന മേ​ഖ​ല​ക​ൾ

1. ട്രാ​വ​ൽ, ഏ​വി​യേ​ഷ​ൻ

2. ഹോ​സ്​​പി​റ്റാ​ലി​റ്റി, റ​സ്​​​റ്റാ​റ​ൻ​റ്​

3. വ്യ​ക്​​തി​ഗ​ത സേ​വ​ന​ങ്ങ​ൾ (സ​ലൂ​ൺ, ജിം​നേ​ഷ്യം, എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്, ഗെ​യിം​സ്)

4. വ്യ​വ​സാ​യ മേ​ഖ​ല

5. ആ​രോ​ഗ്യ മേ​ഖ​ല

6. ട്രാ​ൻ​സ്​​പോ​ർ​ട്ട്​

7. റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, ട്രെ​യ്​​നി​ങ്​

8. റീ​െ​ട്ട​യ്​​ൽ മേ​ഖ​ല (ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ഒ​ഴി​കെ)

9. അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സേ​വ​ന​ങ്ങ​ൾ (പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്, മീ​ഡി​യ, ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറ്)

10. റി​യ​ൽ എ​സ്​​റ്റേ​റ്റ്, എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നി​ക്ക​ൽ, കോ​ൺ​ട്രാ​ക്​​ടി​ങ്​ ഒാ​ഫി​സു​ക​ൾ)

11. പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ, മാ​ഗ​സി​നു​ക​ൾ

12. പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മ​റ്റു മേ​ഖ​ല​ക​ൾ (വ​ൻ​കി​ട ക​മ്പ​നി​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ്​ മേ​ഖ​ല എ​ന്നി​വ ഒ​ഴി​കെ)

Tags:    
News Summary - Covid: The government will pay salaries to employees in 12 sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.