മനാമ: ബഹ്റൈനിൽ കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി റിയാസ് ഓമാനൂർ. രാജ്യത്ത് 6000ത്തോളം വളൻറിയർമാരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. ഇതിന് പങ്കാളികളാകുന്നതിന് കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ തുടങ്ങിയിരുന്നു.
ചൈനയിലെ സിനോഫാം സി.എൻ.ബി.ജി ഉൽപാദിപ്പിച്ച വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരീക്ഷണത്തിൽ പങ്കാളിയായതെന്ന് കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറ് കൂടിയായ റിയാസ് പറഞ്ഞു. തുടക്കത്തിൽ തന്നെ വാക്സിൻ ഡോസ് എടുക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് അദ്ദേഹം.
വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായവരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. വാക്സിൻ ഡോസ് നൽകിയവരുടെ ആരോഗ്യാവസ്ഥ അടുത്ത 49 ദിവസം തുടർച്ചയായി നിരീക്ഷിക്കും. തുടർന്ന് ഒരു വർഷത്തോളം ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷണത്തിലായിരിക്കും. പരീക്ഷണത്തിന് സന്നദ്ധനായ റിയാസിനെ കെ.എം.സി.സി നേതാക്കൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.