മനാമ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ഏഴ് റസ്റ്റാറൻറുകൾക്കെതിരെ നടപടി. മുഹറഖ്, നോർതേൺ, കാപിറ്റൽ ഗവർണറേറ്റ് പരിധികളിലെ റസ്റ്റാറൻറുകളാണ് ഒരാഴ്ചത്തേക്ക് അധികൃതർ അടച്ചുപൂട്ടിയത്.
ആരോഗ്യ മന്ത്രാലയത്തിെൻറയും വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിെൻറയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇൗദ് അവധിയുടെ ആദ്യ രണ്ട് ദിനങ്ങളിൽ 274 റസ്റ്റാറൻറുകളിലും കഫേകളിലും പരിശോധന നടത്തി. നിരവധി ഒൗട്ട്ലറ്റുകൾക്ക് നിയമലംഘനങ്ങൾ തിരുത്താൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.