ദേശീയ വികസനത്തിൽ എൻജിനീയർമാർക്ക് നിർണായക പങ്ക് -മന്ത്രി

മനാമ: ദേശീയ വികസനത്തിലും പുരോഗതിയിലും എൻജിനീയർമാരുടെ പങ്ക് പ്രശംസനീയമാണെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു. ബഹ്‌റൈൻ എൻജിനീയർ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രധാന പദ്ധതികൾ നടപ്പാക്കുന്നതിൽ ബഹ്‌റൈൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സ് മന്ത്രാലയത്തിന്റെ അനിവാര്യ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നയിക്കുന്ന സർക്കാറിന്റെയും നേതൃത്വത്തിൽ പതിറ്റാണ്ടുകളായി ബഹ്‌റൈൻ കൈവരിച്ച വികസനത്തിൽ എൻജിനീയർമാരുടെ പങ്ക് നിർണായകമാണ്.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു. 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ കാർഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും മന്ത്രാലയം നൽകുന്ന പിന്തുണയെ ബഹ്‌റൈൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സ് പ്രതിനിധി ഡോ. റെയ്ദ അൽ അലവി അഭിനന്ദിച്ചു.

Tags:    
News Summary - Critical role for engineers in national development - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.