മനാമ: ബഹ്റൈൻ കലാ, സാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭ ദാമു കോറോത്തിന് കലാ സാംസ്കാരിക രംഗത്തെ വിവിധ സംഘടനകൾ ഒന്നിച്ച് യാത്രയയപ്പ് നൽകുന്നു. 1972ൽ തൊഴിൽ തേടി ബഹ്റൈനിൽ എത്തിയ വടകര സ്വദേശി ദാമു കോറോത്ത് ഡിസംബർ ഒമ്പതിന് പവിഴ ദ്വീപിനോട് വിട പറയും.
നിരവധി തൊഴിലന്വേഷകർക്ക് തുണയായ അദ്ദേഹം ഒേട്ടറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയിട്ടുണ്ട്. 1981ൽ ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്ത് സജീവമായ ദാമു ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ് തുടങ്ങി ബഹ്റൈനിലെ മിക്ക അസോസിയേഷനുകളിലും കലാ പരിപാടികൾ നടത്തിയിട്ടുണ്ട്. എഴുത്തുകാരനും സംവിധായകനും നടനുമായി തിളങ്ങിയ ദാമു കോറോത്ത് ഒരു മേക്കപ് ആർട്ടിസ്റ്റ് കൂടിയാണ്. വിവിധ സംഘടനകൾ നടത്തിയ കലാ സാഹിത്യ മത്സരങ്ങളിൽ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. അതിൽ മികച്ച പുരസ്കാരമാണ് നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഒ. മാധവൻ പുരസ്കാരം.
42 വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിക്കുന്ന ദാമു കോറോത്തിന് ഹൃദ്യമായ യാത്രയയപ്പ് നൽകുമെന്ന് സംഘാടക സമിതി കൺവീനർ രാധാകൃഷ്ണൻ തെരുവത്ത്, അംഗങ്ങളായ ശിവ കൊല്ലാറത്ത്, എം. ശശിധരൻ എന്നിവർ അറിയിച്ചു. ഈ സദുദ്യമത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്ക് 36647253 (രാധാകൃഷ്ണൻ തെരുവത്ത്, 3336 4417 (ശിവ കൊല്ലാറത്ത്), 3989 8781 (എം. ശശിധരൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.