മനാമ: ദാനാ മാൾ ലുലു ഹൈപ്പർമാർക്കറ്റിലെ നവീകരിച്ച ഇലക്ട്രോണിക്സ്, സ്റ്റേഷനറി വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.കൂടുതൽ ആധുനിക സൗകര്യങ്ങളും ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ലുലു കണക്ട് എന്ന വിഭാഗത്തിൽ മൊബൈൽ ഫോൺ, അക്സസറീസ്, ഗൃഹോപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവ ലഭ്യമാണ്. വിവിധ ബ്രാൻഡുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിനു പുറമേ, ലഗേജ് ബാഗുകൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവക്കുള്ള പ്രത്യേക വിഭാഗവുമുണ്ട്.ഇതോടെ ഒന്നാംനിലയിലെ നവീകരണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി.കോവിഡ് മുൻകരുതലുകൾ പാലിച്ച് മനോഹര ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ലുലു മാനേജ്മെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.