മനാമ: പ്രശസ്ത നൃത്ത അധ്യാപികയായ ആർ.എൽ.വി സിന്ധു സുനിൽകുമാറിന്റെ കീഴിൽ പരിശീലിച്ച ഏഴ് വിദ്യാർഥിനികളുടെ അരങ്ങേറ്റം-‘മുദ്ര 2024’ ഇന്ത്യൻ ക്ലബ്ബിൽ നടന്നു.
അൻവിത അനൂപ്, കാശ്മീര ശിവകുമാർ, സാൻവിക അനൂപ് എന്നീ കുട്ടികൾ ഭരതനാട്യത്തിലും അന്ന ബാബു, ഹന്ന ആൽവിൻ, സെറാ ആൽവിൻ, വൈഗ പ്രജിത്ത് എന്നീ കുട്ടികൾ മോഹിനിയാട്ടത്തിലും അരങ്ങേറ്റം കുറിച്ചു.
ചടങ്ങിൽ വിശിഷ്ടാതിഥികളായി ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോൺസ് ജോൺസൺ, ഇന്ത്യൻ ക്ലബ് സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു. 40 ഓളം പേരുടെ വിവിധതരം നൃത്ത പരിപാടികളുമുണ്ടായിരുന്നു. അനൂപ് ശശികുമാർ സ്വാഗതവും അനൂപ് നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.