മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതവേദിയുടെ ആഭിമുഖ്യത്തിൽ ദീപാവലിയോടനുബന്ധിച്ചു ദാണ്ഡിയ നൈറ്റ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 7.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിക്കുന്ന പരിപാടിക്ക് ബഹ്റൈനിലെ പ്രശസ്ത ഡിജെകളായ ഫ്രാൻസിസ്, അന്നിക എന്നിവർ നേതൃത്വം നൽകും.
മുതിർന്നവരുടെയും കുട്ടികളുടെയും വിഭാഗത്തിലെ മികച്ച ഗ്രൂപ് പെർഫോമൻസുകൾ, മുതിർന്നവരുടെയും കുട്ടികളുടെയും വിഭാഗത്തിലെ മികച്ച വേഷം, മികച്ച ജോഡി, സ്പോട്ട് സമ്മാനങ്ങൾ, ആകർഷണീയമായ മറ്റു സമ്മാനങ്ങൾ എന്നിവക്ക് പുറമെ ഫുഡ് സ്റ്റാളും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ഭാഗമാകാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സമാജം വനിത വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിജ്ന സന്തോഷ് (39115221), വിദ്യ വൈശാഖ് (32380303) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.