മനാമ: ലോകോത്തര ഫുട്ബാൾ താരം റൊണാൾഡോ ബഹ്റൈനിലെത്തി. അദ്ദേഹത്തെ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു.
‘ബഹ്റൈനിലേക്ക് സ്വാഗതം, ഇതിഹാസം.’ എന്ന് അടിക്കുറിപ്പോടെ റൊണാൾഡോക്കൊപ്പമുള്ള തന്റെ ചിത്രം ശൈഖ് നാസർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ‘നന്ദി, സുഹൃത്തേ’ എന്ന അടിക്കുറിപ്പോടെ റൊണാൾഡോ, ശൈഖ് നാസറിന്റെ പോസ്റ്റ് പങ്കിടുകയും ചെയ്തു.
മനാമയിലെ പ്രസിദ്ധമായ ഹാജീസ് കഫേയിലെത്തിയ റൊണാൾഡോ പരമ്പരാഗത ബഹ്റൈനി പ്രാതൽ ആസ്വദിക്കുകയും ചെയ്തു. 1998, 2002 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടുതവണ ഫൈനലിലെത്തിയ ബ്രസീല്‍ ടീമിലുണ്ടായിരുന്ന താരമാണ് റൊണാള്‍ഡോ.
2002ല്‍ ബ്രസീലിനെ ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാള്‍ഡോ, 1994 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലുമുണ്ടായിരുന്നു. 1997ലും 1999ലും രണ്ട് തവണ കോപ്പ അമേരിക്ക നേടി.
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ, റിയൽ മാഡ്രിഡ്, ഇറ്റാലിയൻ ഭീമന്മാരായ ഇന്റർ മിലാൻ, എ.സി മിലാൻ എന്നിവക്കു വേണ്ടിയും റൊണാൾഡോ കളിച്ചു. വേൾഡ് പ്ലെയർ ഓഫ് ദി ഇയർ രണ്ടു തവണ റൊണാൾഡോയെ തേടിയെത്തി. 1997ലെ ബാലോൺ ഡി ഓർ പുരസ്കാരവും റൊണാൾഡോക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.