മനാമ: ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ബഹ്റൈനി വനിതാ ദിനം ആഘോഷിച്ചു. സ്ഥാപനങ്ങളിലെ സ്വദേശികളായ വനിതകളെ പ്രത്യേകം ആദരിച്ചുകൊണ്ട് ദാന മാളിലെ എപിക്സ് സിനിമാസിൽ നടത്തിയ ചടങ്ങിൽ കേരളത്തിലെ പ്രശസ്ത ലൈഫ് കോച്ചും മൈൻഡ് ട്യൂണിങ് ട്രെയിനറുമായ ബക്കർ കൊയിലാണ്ടി വിശിഷ്ടാതിഥിയായിരുന്നു.
ജി.സി.സി പര്യടനത്തിന്റെ ഭാഗമായി ബഹറൈനിൽ എത്തിയ അദ്ദേഹം കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ജനറൽ മാനേജർ അഹമ്മദ് ഷമീർ, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, മാർക്കറ്റിങ് മേധാവി മുഹമ്മദ് റജുൽ എന്നിവർ സ്വദേശി വനിതകളെ ആശംസിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.