മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീതരാവിന് ആശംസയുമായി ദാർ അൽഷിഫ മെഡിക്കൽ സെന്ററും. മനസ്സുകളിൽ സംഗീതത്തിന്റെ നവോന്മേഷം പകരുന്ന പരിപാടിയെ ഏറെ ആഹ്ലാദത്തോടെയാണ് കാത്തിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി പറഞ്ഞു. കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ കരകയറുന്ന വേളയിൽ ഇത്തരമൊരു പരിപാടി കൂടുതൽ ഉണർവും ഊർജവും നൽകും. പരിപാടികളൊന്നുമില്ലാത്ത രണ്ടുവർഷത്തിനുശേഷം എല്ലാ മേഖലയിലും സജീവമാകാൻ തുടങ്ങിയ ബഹ്റൈനിൽ 'റെയ്നി നൈറ്റ്' പുതിയൊരു തുടക്കംകുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.