ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ റി​ഫ കാ​മ്പ​സ് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്

ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ റി​ഫ കാ​മ്പ​സ് പ്ര​വേ​ശ​നോ​ത്സ​വം

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ റി​ഫ കാ​മ്പ​സ് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഫ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ്‌​മ​ദ്‌ റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​മ​ന്ന നാ​സീ​മി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൾ പി.​എം. അ​ശ്റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​ലി ഉ​സ്താ​ദ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ആ​ദി​ൽ, എം.​ടി.​എ പ്ര​സി​ഡ​ന്റ് ന​സ്‌​നീ​ൻ അ​ൽ​ത്താ​ഫ്,

എ​ഫ്.​എ​സ്.​എ ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് മ​ല​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ബ്ദു​ൽ ഹ​ഖ് ഉ​സ്താ​ദ് സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പു​തു​താ​യി മ​ദ്റ​സ​യി​ൽ ചേ​ർ​ന്ന കു​ട്ടി​ക​ളെ എ​ല്ലാ​വ​രും ചേ​ർ​ന്നു സ്വാ​ഗ​തം ചെ​യ്തു.

പ​രി​പാ​ടി​ക​ൾ​ക്ക് അ​സി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​ക്കീ​ർ ഹു​സൈ​ൻ, മു​ഹ​മ്മ​ദ്‌ ഫാ​റൂ​ഖ് ഉ​സ്താ​ദ്, മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് ഉ​സ്താ​ദ്, ഷം​ല, ലു​ലു അ​ബ്ദു​ൽ ഹ​ഖ്, ഷൈ​മി​ല നൗ​ഫ​ൽ, സൗ​ദ പേ​രാ​മ്പ്ര, നാ​സ​ർ ആ​യി​ശാ​സ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ദ്ര​സ​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​ന് 3651 3453 (മ​നാ​മ), 3402 6136 (റി​ഫ) എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് കോ​ർ ക​മ്മി​റ്റി ഹെ​ഡ് സി. ​ഖാ​ലി​ദ് അ​റി​യി​ച്ചു.

Tags:    
News Summary - Darul Eman Kerala Madrasa Rifa Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.