മനാമ: ബഹ്റൈനിൽ നിര്യാതനായ തലശേരി സ്വദേശിയുടെ മൃതദേഹം ബഹ്റൈനിലെ കുവൈത്ത് പള്ളിയിൽ ഖബറടക്കി. ബഹ്റൈനിൽ താമസിക്കുന്ന മക്കളെ സന്ദർശിക്കാനെത്തിയ അറങ്ങാടൻ മഹമൂദ് (61) ആണ് കഴിഞ്ഞ ദിവസം നിര്യാതനായത്.
ഹൃദയാഘാതത്തെത്തുടർന്ന് ഒരാഴ്ചയോളമായി ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012 ൽ ബഹ്റൈനിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇദ്ദേഹം പത്ത് ദിവസം മുമ്പാണ് ബഹ്റൈനിലെത്തിയത്. നാല് പെൺമക്കളിൽ രണ്ട് പേർ ബഹ്റൈനിലും, ഒരാൾ യു.കെയിലും, ഇളയ മകൾ നാട്ടിൽ പ്ലസ്ടുവിനും പഠിക്കുന്നു. ഭാര്യ വഹീദ ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.