മനാമ: ദീപാവലി പ്രമാണിച്ച് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിൽ വർഷങ്ങളായി താമസിക്കുന്ന ഇന്ത്യക്കാരുടെ ഭവനങ്ങൾ സന്ദർശിച്ചു. മാൽജിമാൽ, ഭാട്ടിയ, അസർപോട്ട, േകവൽറാം, വൈദ്യ, കവലാനി തുടങ്ങിയ കുടുംബങ്ങളുടെ വീടുകളിലാണ് അദ്ദേഹമെത്തി ദീപാവലി ആശംസകൾ നേർന്നത്. ബഹ്റൈൻ വിവിധ വിശ്വാസങ്ങളും ആചാരങ്ങളുമുള്ളവരുടെ സംഗമ ഭൂമിയാണെന്ന് കിരീടാവകാശി വ്യക്തമാക്കി.
മതസൗഹാർദവും സാഹോദര്യവും നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യമാണ് ബഹ്റൈനുള്ളത്. വിവിധ സമൂഹങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം എന്നത് ഇസ്ലാം ഉൗന്നിപ്പറയുന്ന കാര്യമാണ്.
ബഹ്റൈെൻറ പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിച്ചവരാണ് ഇന്ത്യൻ സമൂഹം. ഇൗ കാര്യം സ്മരിക്കാനുള്ള അവസരം കൂടിയാണ് ദീപാവലി വേളയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈെൻറ വിശാലമായ സാംസ്കാരിക, വിശ്വാസ സമീപനത്തിന് ഇന്ത്യൻ സമൂഹം കിരീടാവകാശിക്ക് നന്ദി അറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫയും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.