മനാമ: നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റികാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചു.
താമസ വിസ നിയമം ലംഘിച്ചവരെ നാട് കടത്തുന്നതുവരെ താമസിപ്പിക്കാനുള്ള കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ താൽക്കാലികമായാണ് പിടിയിലായവരെ ഇവിടെ താമസിപ്പിക്കുക. കേന്ദ്രത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളും അദ്ദേഹം വിലയിരുത്തി.
കൂടുതൽ പേർക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തുമെന്നും ശൈഖ് ഹിഷാം വ്യക്തമാക്കി. അസി. അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അദ്ദൂസരിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.