ധൂം​ധ​ലാ​ക്ക സീ​സ​ൺ 6’ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

‘ധൂം​ധ​ലാ​ക്ക സീ​സ​ൺ 6’ ഡി​സം​ബ​ർ 17ന്

​മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള യു​വ​ത്വ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന ഡാ​ൻ​സ്പ-​മ്യൂ​സി​ക് പ​രി​പാ​ടി, ധൂം​ധ​ലാ​ക്ക​യു​ടെ 2024 പ​തി​പ്പ് ധൂം​ധ​ലാ​ക്ക സീ​സ​ൺ 6 ഡി​സം​ബ​ർ 17ന് ​ന​ട​ക്കും.

സ​മാ​ജം ഡി.​ജെ. ഹാ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കി​ടെ, എം. ​വി​ൻ​സെ​ന്റ് എം.​എ​ൽ.​എ ധൂം​ധ​ലാ​ക്ക സീ​സ​ൺ 6 ന്റെ ​ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ധൂം​ധ​ലാ​ക്ക ക​ൺ​വീ​ന​ർ ദേ​വ​ൻ പാ​ലോ​ട്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ധൂം​ധ​ലാ​ക്ക ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വ​മ്പി​ച്ച ജ​ന​പ്രീ​തി നേ​ടി​യ പ​രി​പാ​ടി ഈ ​വ​ർ​ഷം ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ന​ട​ക്കു​ക. ര​ണ്ട​ര മ​ണി​ക്കൂ​ർ നോ​ൺ​സ്റ്റോ​പ് ആ​യി ഒ​രു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും ബ​ഹ്റൈ​നി​ൽ നി​ന്നു​മു​ള്ള ഡാ​ൻ​സ്-​മ്യൂ​സി​ക് ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ ട്രൂ​പ്പു​ക​ൾ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Dhoomdhalaka Season 6 on December 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.