മനാമ: നാടകനടനും സാംസ്കാരിക പ്രവർത്തകനുമായ ദിനേശ് കുറ്റിയിലിെൻറ ചികിത്സാ സഹായത്തിനായി ബഹ്റൈൻ വടകര സഹൃദയവേദി സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. വില്യാപ്പള്ളി അമരാവതിയിൽ രൂപവത്കരിച്ച ദിനേശ് കുറ്റിയിൽ ചികിത്സാസഹായ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ സഹൃദയവേദി പ്രസിഡൻറ് സുരേഷ് മണ്ടോടിയിൽനിന്ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. മുരളി സഹായധനം ഏറ്റുവാങ്ങി. സഹൃദയവേദി ഭാരവാഹികളായ എം. ശശിധരൻ, സജീവൻ പൂളക്കണ്ടി, എം.കെ. ശശി, നാട്ടിലെ ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായ പി. ഹരീന്ദ്രൻ മാസ്റ്റർ, മനോജൻ മാസ്റ്റർ, വി. മുരളി, സുധാകരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.