??.??.??. ???????

കാൻസർ കെയർ ഗ്രൂപ്പ് മാർച്ച് 22 ന് ഡോ. വി.പി. ഗംഗാധര​െൻറ പ്രഭാഷണം സംഘടിപ്പിക്കും

മനാമ: കാൻസർ കെയർ ഗ്രൂപ്പി​​െൻറ നാലാം വാർഷികത്തി​​െൻറ ഭാഗമായി കാൻസർ രോഗ വിദഗ്​ധൻ ഡോ.വി.പി. ഗംഗാധര​​െൻറ ക്ലാസും തുടർന്ന് സദസുമായുള്ള അഭിമുഖവും സംഘടിപ്പിക്കുമെന്ന്​ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻറ്​ ഡോ.പി.വി. ചെറിയാൻ അറിയിച്ചു. മാർച്ച് 22 ന് വൈകീട്ട് 6.30 ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ്​ പരിപാടി. കാൻസർ രംഗത്തെ നൂതന ചികിത്സ, പ്രതിരോധ മാർഗങ്ങൾ എന്നിവയും ചർച്ചയാകും. അന്നേദിവസം ഉച്ചക്ക് രണ്ട്​ മുതൽ ആറുവരെവരെ ഡോ.ഗംഗാധരൻ രോഗികളെ പരിശോധിക്കുന്നുണ്ട്. കാൻസർ രോഗികൾക്കും, കാൻസർ സംബന്ധമായി റിപ്പോർട്ട് സഹിതം വരുന്ന ബന്ധുക്കൾക്കുമായി മാത്രമായിരിക്കും സൗജന്യ മെഡിക്കൽ പരിശോധന. ഇതിനായി ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം (33750999), ട്രഷറർ സുധീർ തിരുനിലത്ത് (39461746), ആശുപത്രി കൺവീനർ കൺവീനർ ജോർജ് കെ. മാത്യു (33093409) രജിസ്‌ട്രേഷൻ ഇൻചാർജ് അബ്ദുൽ സഹീർ (33197315) എന്നിവർക്ക് വാട്​സാപ്പ്​ വഴിയോ cancercarebahrain@gmail എന്ന ഇമെയിൽ വിലാസത്തിലോ പേരും പ്രധാന റിപ്പോർട്ടും അയച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.
Tags:    
News Summary - Doctor PV Gangadaran speach, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.