കഴിഞ്ഞ ആഴ്ചയിൽ മൊബിലിറ്റി പ്രകാരം തൊഴിൽ വിസ മാറ്റുന്നതിനെപ്പറ്റി എഴുതിയിരുന്നല്ലോ, അതുപോലെ ഏതെങ്കിലും കാരണവശാൽ മൊബിലിറ്റി പ്രകാരം വിസ മാറ്റാൻ സാധിക്കാതെ വരുമോ?.
1. പുതിയ തൊഴിലുടമക്ക് പുതിയ തൊഴിൽ വിസ കിട്ടാൻ അർഹതയില്ലെങ്കിൽ മൊബിലിറ്റി പ്രകാരം പുതിയ തൊഴിൽ വിസ ലഭിക്കുകയില്ല. അതുപോലെ തൊഴിലുടമയുടെ പേരിൽ എന്തെങ്കിലും ഒഫൻസ് ഉണ്ടെങ്കിലും മൊബിലിറ്റി പ്രകാരം വിസ ലഭിക്കുകയില്ല.
2. തൊഴിലാളിയുടെ ഭാഗത്തുനിന്ന് നിയമലംഘനം വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ തൊഴിലുടമ റൺ എവേ ഫയൽ ചെയ്യുകയോ എൽ.എം.ആർ.എ പരിശോധന സമയത്ത് തൊഴിലാളി പിടിക്കപ്പെടുകയോ തൊഴിലാളിയുടെ പേരിൽ എന്തെങ്കിലും ക്രിമിനൽ കേസിൽ വിധി ഉണ്ടാവുകയോ ചെയ്താൽ മൊബിലിറ്റി പ്രകാരം വിസ ലഭിക്കുകയില്ല.
3. ഇപ്പോൾ എൽ.എം.ആർ.എ തൊഴിലാളിയുടെ പേരിൽ ഒഫൻസ് മാർക്ക് ചെയ്താൽ പിന്നെ അതായത് എൽ.എം.ആർ.എ സമയത്ത് തൊഴിലാളി പിടിക്കപ്പെടുകയാണെങ്കിൽ ആ കേസ് കോടതി മുഖേന തീർപ്പാക്കി നാടുകടത്തൽ ഓർഡർ ഇല്ലെങ്കിൽ മാത്രമേ പുതിയ തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കുള്ളൂ.
തൊഴിലുടമ പിഴ നൽകിയാൽ പിന്നെ തൊഴിലാളിക്ക് ജോലിതുടരാൻ സാധിക്കുമെന്ന ധാരണ ശരിയല്ല. തൊഴിലാളിയുടെ പേരിലുള്ള കുറ്റം കോടതിമുഖേന മാറിയാൽ മാത്രമേ പുതിയ വിസയിലേക്ക് മാറി ഇവിടെ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ.
4. മൊബിലിറ്റി സമയത്ത് തൊഴിലാളിയുടെ താമസവിസയുള്ള ആരെങ്കിലും ഇവിടെയില്ലെങ്കിൽ മൊബിലിറ്റി പ്രകാരം തൊഴിൽ വിസ മാറ്റാൻ സാധിക്കുകയില്ല. ഒന്നുകിൽ ആ ആശ്രിതൻ തിരികെ വരണം. അല്ലെങ്കിൽ നിലവിലെ തൊഴിലുടമ ആശ്രിതന്റെ വിസ റദ്ദുചെയ്യണം.
(ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.