മനാമ: മയക്കുമരുന്ന് രാജ്യത്തെത്തിച്ച് വിപണനം നടത്തുന്ന കണ്ണികളിലെ 17 പേർ കഴിഞ്ഞദിവസം പിടിയിലായതായി നാർക്കോട്ടിക് ക്രിമിനൽ വിഭാഗം മേധാവി അറിയിച്ചു. പ്രതികളിലധികവും ലഹരിക്കടിപ്പെട്ട നിലയിലുമായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ താമസസ്ഥലത്ത് അധികൃതരെത്തി പരിശോധന നടത്തുകയും ചോദ്യംചെയ്യുകയുമായിരുന്നു. പ്രതികളെ നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.