മയക്കുമരുന്ന് കടത്ത്: തായ്​ലൻറ്​ പൗരന് അഞ്ച് വര്‍ഷം തടവ്

മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ തായ് പൗരന് അഞ്ച് വര്‍ഷം തടവിന് ഒന്നാം ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. ബഹ്റൈന്‍ വിമാനത്താവളം വഴി 162 ഗ്രാം മയക്കുമരുന്ന് വാസ്ലിന്‍ കുപ്പി വഴി കടത്താനാണ് ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് ബഹ്റൈനിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് 30,000 ദിനാര്‍ വില വരുന്ന മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നത്. കസ്റ്റംസ് വിഭാഗത്തി​​െൻറ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടത്തെിയത്. തായ്ലന്‍റിലെ ഒരു യുവതിയില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് ഉദ്യോഗസ്ഥരോട് ഇയാള്‍ സമ്മതിച്ചിരുന്നു.
Tags:    
News Summary - drugs-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.