മനാമ: ബഹ്റൈൻ ഡ്യൂട്ടി ഫ്രീയുടെ റാഫ്ൾ ഡ്രോയിൽ വടകര സ്വദേശി വിവേക് ബിജുവിന് മെഗ സമ്മാനം. ഏകദേശം 65,000 ദിനാർ വില വരുന്ന ബി.എം.ഡബ്ല്യു െഎ.എട്ട് മോഡൽ കാറാണ് ബിജുവിന് സമ്മാനമായി ലഭിച്ചത്. മാർച്ചിൽ നാട്ടിൽ പോകുേമ്പാഴാണ് വിമാനത്താവളത്തിൽ വെച്ച് 60ദിനാർ മുടക്കി ടിക്കറ്റ് എടുത്തതെന്ന് ഇപ്പോൾ അവധിക്കായി നാട്ടിലുള്ള ബിജു പറഞ്ഞു. 15ന് ബഹ്റൈനിൽ മടങ്ങിയെത്തും. 16ന് നടക്കുന്ന ചടങ്ങിൽ കാർ സ്വീകരിക്കും. രണ്ടുവർഷം മുമ്പ് ടിക്കറ്റെടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ബിജു പറഞ്ഞു. ഒരിക്കൽ കൂടി ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു. 1300 ടിക്കറ്റുകൾ വിറ്റഴിയുേമ്പാഴാണ് ഡ്യൂട്ടി ഫ്രീയിൽ നറുക്കെടുക്കുന്നത്.
കാർ ആവശ്യക്കാർക്ക് വിൽക്കാനാണ് പദ്ധതി. ഇതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഹ്റൈൻ റോയൽ ഫ്ലൈറ്റിൽ ജോലി ചെയ്യുന്ന ബിജു ഭാര്യ ഷീജക്കും ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ മക്കൾ ആദി, ദിയ എന്നിവർക്കുമൊപ്പമാണ് ബഹ്റൈനിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.