മനാമ: എടപ്പാൾ ദാറുൽ ഹിദായ ഇസ്ലാമിക് കോംപ്ലക്സിന് ബഹ്റൈനിൽ കമ്മിറ്റി നിലവിൽ വന്നു. ദാറുൽ ഹിദായയുടെ 45ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജി.സി.സിയിലും പുതിയ കമ്മിറ്റി നിലവൽ വരുന്നതിന്റെ ഭാഗമായാണ് ‘എടപ്പാൾ ദാറുൽ ഹിദായ ബഹ്റൈൻ ചാപ്റ്റർ’ എന്ന പേരിൽ അഡ്ഹോക് കമ്മിറ്റിക്ക് തുടക്കം കുറിച്ചത്. ഓൺലൈൻ കോൺഫറൻസിൽ ഹിദായ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവിയാണ് കമ്മിറ്റി പ്രഖ്യാപിച്ചത്.
ചീഫ് കോഓഡിനേറ്ററായി നൗഫൽ പടിഞ്ഞാറങ്ങാടിയും കോഓഡിനേറ്റർമാരായി ജശീർ മോറോളിയിൽ, റഫീഖ് പൊന്നാനി, ഉമ്മർ കുറ്റിപ്പുറം, കെ.എച്ച്. ബഷീർ കുമരനെല്ലൂർ, ഷമീർ കൊള്ളനൂർ, അബ്ദുൽ ലത്തീഫ് കുമരനെല്ലൂർ, അഷറഫ്, അശ്ഹറുദ്ദീൻ ആമയം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എം.കെ. ഫസൽ റഹ്മാൻ, മുനവ്വർ മാനിശ്ശേരി എന്നിവർ ആശംസ നേർന്നു.
ദാറുൽ ഹിദായയിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ബഹ്റൈനിലുള്ള രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികൾ എന്നിവർ ഹിദായ ബഹ്റൈൻ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക്: നൗഫൽ: 34391041, ജഷീർ: 35337234.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.