മനാമ: ഈജിപ്ത് ലേബര്‍ യൂണിയന്‍ പ്രസിഡൻറ് ജിബാലി മുഹമ്മദ് അല്‍ മറാഗിയെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സ്വീകരിച്ച് ചര്‍ച്ച നടത്തി. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വിലയിരുത്തി. അന്താരാഷ്ട്ര തൊഴില്‍ മേഖലയിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ഇസ്ലാമിെൻറ അടിസ്ഥാനങ്ങളും മൂല്യങ്ങളും ഏറെ ഉയര്‍ന്നു നില്‍ക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തില്‍ അറബ് തൊഴില്‍ കോര്‍ഡിനേഷന്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ നടപടികള്‍ എടുക്കുന്നതിന് സാധിക്കേണ്ടതുണ്ട്. ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ബന്ധം ഇരുരാജ്യങ്ങളിലെയും ജനതകള്‍ക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ഐക്യരൂപ്യമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളുടെ മുന്നേറ്റം സാധ്യമാക്കുന്നതിന് ഈജിപ്തിെൻറ പങ്കും കാഴ്ച്ചപ്പാടും സുവിദിതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.