മനാമ: റമദാനിൽ ആർജിച്ച സൂക്ഷ്മത വരും നാളുകളിലും കൈമോശം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി. ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർഥനകൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിൽ ഛിദ്രത വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമിപ്പിച്ചു. ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന നമസ്കാരത്തിന് സി.ടി. യഹ്യ, ഹിദ്ദ് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർഥനകൾക്ക് അബ്ദുല്ലത്വീഫ് അഹ്മദ് എന്നിവർ നേതൃത്വം നൽകി. ഈദിന്റെ രണ്ടാം ദിനത്തിൽ ഉമ്മ് അൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിൽ മഗ് രിബ് നമസ്കാരത്തിനുശേഷം നടക്കുന്ന ഈദ് സംഗമത്തിൽ പി.എൻ. അബ്ദുല്ലത്വീഫ് മദനി സദസ്സിനെ അഭിസംബോധന ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.