മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുമെന്ന് സുന്നി വഖ്ഫ് കൗൺസിൽ അറിയിച്ചു. പെരുന്നാൾ നമസ്കാരം രാവിലെ 5.05 നായിരിക്കും. വിവിധ ഗവർണറേറ്റുകളിൽ നടക്കുന്ന ഈദ് ഗാഹുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.
പ്രവാസി സമൂഹത്തിനുവേണ്ടി വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ഈദ്ഗാഹ് നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്. ഹിദ്ദിലെ ഹയ്യുൽ ജലീഅ, ഹിദ്ദ് േബ്ലാക്ക് 111ന് സമീപം, മുഹറഖ് ഖബർസ്ഥാനു സമീപം, ബുസൈതീനിലെ സായ, അറാദ് ഫോർട്ടിന് സമീപം, ദിയാറുൽ മുഹറഖിലെ അൽ ബറാഹ സൂഖിന് സമീപം, സൽമാനിയ അൽ ഖാദിസിയ്യ ക്ലബിനു സമീപം, ഈസ ടൗൺ മാർക്കറ്റിനു സമീപം, റിഫ അൽ ഇസ്തിഖ്ലാൽ വാക്വേക്കു സമീപം, റിഫ ഫോർട്ടിനു സമീപം, ഹജിയാത് േബ്ലാക്ക് 929 ലെ ഈദ് ഗാഹ്, ന്യൂ ഹൂറത് സനദ്, അസ്കറിലെ പൈതൃക ഗ്രാമം, സല്ലാഖിലെ യൂത്ത് എംപവർമെന്റ് സെന്റർ, ഹമദ് കാനൂ ഹെൽത്ത് സെന്ററിനു സമീപം, ഹമദ് ടൗൺ രണ്ടാം റൗണ്ട് എബൗട്ടിനു സമീപമുള്ള യൂത്ത് സെന്റർ, ബുദയ്യ ഈദ് ഗാഹ്, സൽമാൻ സിറ്റി, ന്യൂ റംലി പാർപ്പിട കേന്ദ്രം എന്നിവിടങ്ങളിലാണ് പൊതു ഈദ് ഗാഹുകൾ. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ സ്കൂളടക്കം വിവിധ സ്കൂളുകളിൽ ഈദ്ഗാഹുകൾ പ്രവാസി സമൂഹത്തിനായി അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈദ്ഗാഹ് സംഘാടനത്തിൽ സഹകരിക്കുന്ന മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും വളന്റിയർ ടീമിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.