തെരഞ്ഞെടുപ്പിനെ കുറിച്ച് ഒാർക്കുേമ്പാൾ, പ്രവാസ ലോകത്തെ യുവസാമൂഹിക പ്രവർത്തകനാ യ ഷിജു തിരുവനന്തപുരം പറയുന്നത് കേരളത്തിെൻറ പ്രിയതാരങ്ങളായ മൂന്നു നേതാക്കളെ കു റിച്ചാണ്. അതിൽ ആദ്യത്തെയാൾ വി.എസ്. അച്യുതാനന്ദനാണ്. വയോധികനായ അദ്ദേഹത്തെ കേരളത്തിലെ ജനങ്ങൾ ഇന്നും സ്നേഹിക്കുന്നതിന് കാരണം ഇൗ പ്രായത്തിലും ജനകീയ വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളാണ്. പുന്നപ്ര-വയലാർ സമരനായകനായ അദ്ദേഹം നയിച്ച സമരങ്ങളെ കുറിച്ചും അതിെൻറ പേരിൽ ഒത്തിരി യാതനകൾ നേരിടേണ്ടി വന്നതിനെകുറിച്ചും കേട്ടിട്ടുണ്ട്. വി.എസിെൻറ ഭരണകാലത്തും വിപ്ലവകരമായ നടപടികൾ ഉണ്ടായി. മൂന്നാറിലെ ൈകയേറ്റം ഒഴിപ്പിക്കുന്നതിലൂടെ ഉണ്ടാക്കിയെടുത്ത ഭരണമികവ് മതി അദ്ദേഹത്തിെൻറ ഭരണപാടവം മനസ്സിലാക്കാനെന്നും ഷിജു പറയുന്നു. അതിനൊപ്പം പിണറായി വിജയനെയും ഉമ്മൻ ചാണ്ടിയെയും വളരെ അധികം ഇഷ്ടമാണ്.
ധീരമായ തീരുമാനങ്ങളും നിലപാടുകളും പിണറായി വിജയെൻറ പ്രത്യേകതകളാണ്. ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കണ്ണും കാതും കൊടുത്താണ് അദ്ദേഹത്തിെൻറ ജീവിതം. മാജിക് രംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദെൻറയും ഉമ്മൻ ചാണ്ടിയുടെയും പൊതുപരിപാടികളിൽ പെങ്കടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽനിന്ന് പുരസ്കാരങ്ങൾ സ്വീകരിക്കാനും ഭാഗ്യമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.