മനാമ: കോവിഡ് മഹാമാരി മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സേവനം നടത്തുന്നതിനായി ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി സി.എച്ച് സെൻററിന് എമർജൻസി സർവിസ് വാഹനം നൽകി.
സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറ്റവും ഗുണപരമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് ഹുസൈൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. ജില്ല ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്ത ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.പി. ഇബ്രാഹിം കുട്ടിയെ ചടങ്ങിൽ ആദരിച്ചു.
വളൻറിയർമാർക്ക് റാഷിദലി തങ്ങൾ ഉപഹാരങ്ങൾ നൽകി. ടി.ടി. ഇസ്മായിൽ, ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഫി പാറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, അലി കൊയിലാണ്ടി, ലത്തീഫ് കായക്കൽ, മഠത്തിൽ അബ്ദുറഹ്മാൻ, എൻ.പി. മമ്മത് ഹാജി, യൂസുഫ് കൊയിലാണ്ടി, ഇസ്ഹാഖ് വില്യാപ്പള്ളി, ടി.പി. മുഹമ്മദലി, ശുഹൈൽ അബ്ദുറഹ്മാൻ, അമേത്ത് കുഞ്ഞഹമ്മദ്, ആസിഫ് കലാം, ബി.വി. സെറീന, ജെ.പി.കെ. തിക്കോടി, കെ.എം. നജീബ്, അനസ് ഹബീബ്, ഫൈസൽ ഇയ്യഞ്ചേരി, എ. അസീസ് മാസ്റ്റർ, ടി.വി. അബ്ദുൽ ലത്തീഫ്, ഷാഹുൽ ബേപ്പൂർ, അഷ്റഫ് പള്ളിക്കര, കെ.പി. മൂസ, ഫാസിൽ കൊല്ലം, റഫീഖ് പുത്തലത്ത്, ആരിഫ് മമ്മുക്കാസ്, ഷഹീർ വെങ്ങളം, എം.എ. അബ്ദുല്ല, ടി.കെ. നാസർ, കെ.ടി. മുഹമ്മദലി, കെ.പി.സി. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.