അന്താരാഷ്​ട്ര തൊഴിലാളി സംഘടനാ സമ്മേളനത്തില്‍ മന്ത്രി പങ്കാളിയായി 

മനാമ: ജനീവയില്‍ നടക്കുന്ന അന്താരാഷ്​ട്ര തൊഴിലാളി സംഘടനയുടെ നടക്കുന്ന 107 ാമത് സമ്മേളനത്തില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പങ്കെടുത്തു. ജൂണ്‍ എട്ട് വരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള തൊഴില്‍ മന്ത്രിമാരും തൊഴില്‍ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ബഹ്റൈനില്‍ നിന്ന് മന്ത്രിയെക്കൂടാതെ തൊഴിലുടമ പ്രതിനിധികള്‍, ചേംബര്‍ ഓഫ് കൊമേഴ്​സ്​ പ്രതിനിധികള്‍, തൊഴില്‍ സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും തൊഴില്‍ സാധ്യതകളെക്കുറിച്ച വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. തൊഴിലുടമ, തൊഴിലാളികള്‍, സര്‍ക്കാര്‍ എന്നീ വിഭാഗങ്ങളുമായി സഹകരിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളൂം നടക്കും. സാമ്പത്തിക വളര്‍ച്ച നേടുന്നതിനും സ്ത്രീകള്‍ക്ക് അവസര സമത്വം ഉറപ്പുവരുത്തുന്നതിനും നിര്‍ദേശങ്ങളുണ്ടാകും. 

Tags:    
News Summary - employees-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.