പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സി.​എ​ച്ച് സെൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് വെ​ള്ള​ച്ചാ​ലി​ന്​ പ്ര​സി​ഡ​ൻ​റ്​ എ​സ്‌.​വി. ജ​ലീ​ൽ മെ​മെ​േ​ൻ​റാ ന​ൽ​കു​ന്നു

സി.​എ​ച്ച് സെൻറ​റു​ക​ൾ​ക്ക് ക​രു​ത്തു​പ​ക​ര​ണം -ഹ​ബീ​ബ് റ​ഹ്മാ​ൻ

മ​നാ​മ: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നും മാ​ർ​ഗ​ദീ​പ​മാ​യ സി.​എ​ച്ച് സെൻറ​റു​ക​ൾ​ക്ക്​ ത​ണ​ലേ​കാ​ൻ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സി.​എ​ച്ച്​ സെൻറ​റി​ന്​ ക​രു​ത്തു​പ​ക​ര​ണ​മെ​ന്ന്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സി.​എ​ച്ച് സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​വും യാ​ത്ര​യ​യ​പ്പ് സം​ഗ​മ​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച് സെൻറ​ർ ഡോ​ർ​മെ​റ്റ​റി ന​വീ​ക​ര​ണ​ത്തി​ന് എ​ട്ട് ല​ക്ഷം രൂ​പ​യും സി.​എ​ച്ച് സെൻറ​ർ കോ​ഴി​ക്കോ​ട് നി​ർ​മി​ച്ച ഫി​സി​യോ തെ​റ​പ്പി യൂ​നി​റ്റി​ന് 20 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ക​മ്മി​റ്റി​യെ ഹ​ബീ​ബ് റ​ഹ്‌​മാ​ൻ അ​ഭി​ന​ന്ദി​ച്ചു. ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് ആ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്‌​റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് വെ​ള്ള​ച്ചാ​ലി​ന് എ​സ്‌.​വി. ജ​ലീ​ൽ മെ​മെ​േ​ൻ​റാ ന​ൽ​കി. ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സി.​എ​ച്ച് സെൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച്​ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കു​ട്ടൂ​സ മു​ണ്ടേ​രി, കെ.​പി. മു​സ്​​ത​ഫ, റ​ഫീ​ഖ് തോ​ട്ട​ക്കാ​ര, ഒ.​കെ. കാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - empower the CH centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.