മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ പതിനൊന്നായിരത്തോളം മദ്റസകളിൽ പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ മദ്റസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘നേരറിവ് നല്ല നാളേക്ക്’ ശീർഷകത്തിലാണ് പ്രവേശനോത്സവം സജ്ജീകരിച്ചത്. ബഹ്റൈൻ റേഞ്ചിലെ പത്ത് മദ്റസകളിലും വർണാഭമായ രീതിയിൽ സദസ്സുകൾ ഒരുക്കിയാണ് വിദ്യാർഥികളെ വരവേറ്റത്.
ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് വാഹിദ് അൽ ഖറാത്ത സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ ബഹ്റൈൻ തല പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ഹാഫിദ് ശറഫുദ്ദീൻ മൗലവി സ്വാഗതവും അബ്റാർ തങ്ങൾ ഖിറാഅത്തും നിർവഹിച്ചു. ജാമിഅ ഫാറൂഖിലെ ഖത്തീബ് ആദിൽ മർസൂഖി വിദ്യാർഥികൾക്ക് ഫാത്തിഹ ഓതിക്കൊടുത്തു. ബഹ്റൈൻ യൂനിവേഴ്സിറ്റി ലെക്ചറർ ശൈഖ് മുസ്അബ് സ്വലാഹ്, ക്യാപിറ്റൽ ചാരിറ്റി ഫിനാൻഷ്യൽ കൺട്രോളർ ജാസിം സബ്ത്ത്, റാഷിദ് ദോസരി തുടങ്ങിയ അറബി പ്രമുഖരും സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു. പൊതുപരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ബഹ്റൈനിലെ എല്ലാ മദ്റസകളിലും പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.