മനാമ: ഹിദ്ദിലെ പുതിയ സിസ്റ്റം കൺട്രോൾ സെന്റർ പദ്ധതി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് സന്ദർശിച്ചു. 21 ദശലക്ഷം ദീനാർ ചെലവിൽ സ്ഥാപിക്കുന്ന പദ്ധതി 2024 ആദ്യപാദത്തിൽ ഉദ്ഘാടനം ചെയ്യും. ഇലക്ട്രിസിറ്റി, ജലം എന്നീ മേഖലകൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രാധാന്യം ചെയർമാൻ ഊന്നിപ്പറഞ്ഞു.
അതോറിറ്റി നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണി ചെലവ് കുറക്കുന്നതിനും വൈദ്യുതി, ജല ശൃംഖലകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ആഘാതവും സാങ്കേതിക നഷ്ടങ്ങളും കുറക്കുന്നതിനും ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനും സിസ്റ്റം കൺട്രോൾ സെന്റർ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.