സമാജം സാഹിത്യവിഭാഗം ഉപസമിതികളുടെ  പ്രവർത്തനോദ്​ഘാടനം നടന്ന​ു

മനാമ: ബഹ്​റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം  ഉപസമിതികള്‍  ആയ സാഹിത്യവേദി, പ്രസംഗവേദി, ക്വിസ്​ ക്ലബ് എന്നീ കമ്മിറ്റികളുടെ  സംയുക്തമായ  പ്രവർത്തനോദ്​ഘാടനം സമാജം ഡയമണ്ട്ജൂബിലി ഹാളിൽ എം.എൻ കാരശ്ശേരി നിര്‍വ്വഹിച്ചു. തുടർന്ന്​ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് മലയാളം തമിഴ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഗീത നിശ മികവുറ്റതായി.

ഷബിനി വാസുദേവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമാജം പ്രസിഡൻറ്​ രാധാകൃഷ്​ണപിള്ള അധ്യക്ഷനായിരുന്നു.  സമാജം ജനറല്‍ സെക്രട്ടറി എം പി രഘു , സാഹിത്യ വിഭാഗം ആക്​ടിങ്​  സെക്രട്ടറി അനു തോമസ്‌ , ക്വിസ് ക്ലബ്‌ കണ്‍വീനര്‍ ലോഹിദാസ് പി . എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പ്രസംഗ വേദി കണ്‍ വീനര്‍  കൃഷ്ണ കുമാര്‍ നന്ദി രേഖപ്പെടുത്തി.

ജൂണ്‍ നാലിന്​ രാത്രി എട്ടിന്​ മുഖ്യാതിഥി പ്രൊഫ. എം.എന്‍ കാരശേരിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ എല്ലാ സാഹിത്യ പ്രേമികളുടെയും സാന്നിധ്യം ഉണ്ടാവണമെന്ന് സമാജം പ്രസിഡൻറ്​ രാധാകൃഷ്​ണപിള്ള സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ അഭ്യർഥിച്ചു.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.